ലക്നൗ: ഉത്തർപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മദ്രസയിൽ നിന്നും മോഷണം പോയ ഗ്രന്ഥങ്ങൾ സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ ഉടമസ്ഥതയിലുള്ള സർവ്വകലാശാലയിൽ നിന്നും കണ്ടെത്തി. പതിനായിരം പുസ്തകങ്ങളാണ് മുഹമ്മദ് അലി ജൗഹാർ സർവ്വകലാശാലയിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ചൂതാട്ടം നടത്തിയ കേസുമായി ബന്ധപ്പെട്ട് അസംഖാന്റെ മകനും എംഎൽഎയുമായ അബ്ദുള്ള അസമിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് ഗ്രന്ഥങ്ങൾ സർവ്വകലാശലയിൽ ഉണ്ടെന്ന് വ്യക്തമായത്. ഇതോടെ പോലീസ് സർവ്വകലാശാലയിൽ പരിശോധന നടത്തിയ ഇവ വീണ്ടെടുക്കുകയായിരുന്നു.
2016 ലാണ് രാംപൂർ നവാബിന്റെ കുടുംബത്തിന്റെ അധീനതയിലുള്ള 200 വർഷക്കാലം പഴക്കമുള്ള ആലിയ മദ്രസയിൽ നിന്നും ഗ്രന്ഥങ്ങൾ മോഷണം പോയത്. സംഭവത്തിൽ 2019 ൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. ആകെ 10,633 ഗ്രന്ഥങ്ങളാണ് മദ്രസയിൽ നിന്നും മോഷണം പോയത്. ഇതിൽ 2019 ൽ 2500 എണ്ണം തിരികെ ലഭിച്ചിരുന്നു. സംഭവത്തിൽ ഏഴ് പേരും അന്ന് അറസ്റ്റിലായിരുന്നു.
















Comments