ന്യൂഡൽഹി : വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുക.പരിക്കിൽ നിന്ന് മോചിതയായ ജമീമ റോഡ്രിഗസ് ടീമിൽ തിരിച്ചെത്തി.
ജമീമ, മേഘ്ന, ഡൈലാൻ ഹേമലത, സ്മൃതി, ഷഫാലി വർമ, ഹർമൻപ്രീത്, കെ.പി നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിര. ഓൾറൗണ്ടർ ദീപ്തി ശർമയുടെ സേവനവും ബാറ്റിങ്ങിൽ ഗുണകരമാകും. തകർപ്പൻ ഫോമിൽ കളിക്കുന്ന സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ കുന്തമുന. രേണുക സിങ്, മേഘ്ന സിങ്, പൂജ വസ്ത്രാകർ, രാധാ യാദവ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് 15 വരെയാണ് നടക്കുന്നത്. ട്വന്റി 20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് വേദിയാകുന്നത് ബംഗ്ലാദേശാണ് . ആദ്യ ദിനം ശ്രീലങ്കയെ ഇന്ത്യ നേരിടും. പിന്നീട് മലേഷ്യ, യു.എ.ഇ, പാകിസ്താൻ എന്നീ ടീമുകളുമായും ഇന്ത്യയ്‌ക്ക് മത്സരമുണ്ട്.
















Comments