പത്തനംതിട്ട: ശബരിമലയോട് അവഗണന തുടർന്ന് സർക്കാരും ദേവസ്വം ബോർഡും. മണ്ഡലമാസം ആരംഭിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കേ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിളിച്ചില്ല. മുന്നൊരുക്കങ്ങൾ വിലയിരുത്തപ്പെടാത്തത് മണ്ഡല -മകര വിളക്ക് തീർഥാടനത്തെ പ്രതികൂലമായി ബാധിക്കും.
ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ഇനി 55 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സാധാരണ നിലയിൽ ഇതിനോടകം രണ്ട് തവണ യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തപ്പെടും. എന്നാൽ പ്രാഥമിക യോഗം പോലും വിളിച്ചു ചേർക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡോ സർക്കാരോ തയ്യാറായില്ല. ശബരിമലയോടുള്ള ബോർഡിന്റെയും സർക്കാരിന്റെ അവഗണനയാണ് ഇവിടെ വ്യക്തമാകുന്നത്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് മുന്നോരുക്കങ്ങൾ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് ഭക്തർ അനുഭവിച്ചത്.
തീർഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ വേണ്ടത്ര ശുചിമുറികൾ ഒരുക്കാനോ ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കാനോ കഴിഞ്ഞില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കഴിഞ്ഞ തവണ പ്രകടമായിരുന്നു. സമാനമായ അവസ്ഥ ഈ സീസണിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഭക്തർക്ക് ആവശ്യാനുസരണം വിരിവെക്കുന്നതിന് പോലും സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല.
















Comments