ലക്‌നൗ: 15-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി വസ്ത്രം മോഷ്ടിച്ച് അഞ്ചംഗ സംഘം കടന്നു. പെൺകുട്ടി നഗ്നയായി റോഡിലൂടെ നടക്കുന്ന വിഡീയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അയൽഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു കുട്ടി. അവിടെവെച്ച് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു.
പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
















Comments