ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ്സ് നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇ ഡി നോട്ടീസ് അയച്ചു. സുദർശൻ റെഡ്ഡി, ജെ ഗീത റെഡ്ഡി, സാബിർ അലി തുടങ്ങിയവരെയാണ് ചോദ്യം ചെയ്യലിനായി ഒരാഴ്ചക്കുള്ളിൽ ഹാജരാകണമെന്ന് കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.
സുദർശൻ റെഡ്ഡി ബോധൻ അസംബ്ലി മാണ്ഡലത്തിൽ നിന്നും മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗീത റെഡ്ഡി കോൺഗ്രസ്സിന്റെ തെലങ്കാന സംസ്ഥാനത്തിന്റെ പ്രസിഡന്റും, ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിന് മുൻപ് മന്ത്രിയും എം എൽ എയും ആയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിക്ക് മുൻപാകെ കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും, മകനും എം പിയുമായ രാഹുൽ ഗാന്ധിയെയും ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിരുന്നു. കോടികളുടെ വെട്ടിപ്പ് നടന്ന കേസിൽ അന്വേഷണം കരുത്താർജ്ജിക്കുന്നതോടെ അങ്കലാപ്പിലാകുന്നത് കോൺഗ്രസ്സ് നേതൃത്വമാണ്.
Comments