കൊൽക്കത്ത: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പശ്ചിമ ബംഗാൾ നിവാസികൾ ചോക്ക് ഉപയോഗിച്ച് വിഗ്രഹങ്ങൾ തീർക്കുകയാണ്. കൊൽക്കത്തയിലുള്ള കരകൗശല നിർമ്മാണ വിദഗ്ധർ ഇതിനായി 5 കോടിയിലധികം ചോക്ക് പെൻസിലാണ് ഉപയോഗിക്കുന്നത്. ഗണപതി, കാർത്തിക, ലക്ഷ്മി, സരസ്വതി എന്നിവരുടെ വിഗ്രഹങ്ങളാണ് ഒരുക്കുന്നത്.
വ്യത്യസ്ത നിറത്തിലുള്ള ചോക്ക് പെൻസിലുകൾ വാങ്ങാനായി 2.5 ലക്ഷം രൂപ ചെലവായി. അഞ്ച് വിഗ്രഹങ്ങൾ നിർമ്മിക്കാനായി ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തെന്ന് കലാകാരിയായ സുശീല സൂചിപ്പിച്ചു. ഇത്തരമൊരു നിർമ്മിതി രൂപപ്പെടുത്തി എടുത്തത് കലാകാരന്മാരായ മിഥുൻ മൈറ്റിയും സ്വപൻ സർക്കാരും ചേർന്നാണ്. ഇവർ നിർമ്മിച്ച വിഗ്രഹം എല്ലാവര്ക്കും ഇഷ്ടപെടുമെന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പുണ്ടെന്ന് സുശീല പറഞ്ഞു.
ഇത്തരമൊരു വിഗ്രഹം പണി തീർക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ചോക്ക് പെൻസിൽ ഉപയോഗിച്ച് രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഇതുപോലൊരു വിഗ്രഹം ഒരുക്കുന്നത്. വിഗ്രഹത്തിന്റെ അവസാന ഘട്ട മിനുക്കു പണി നടക്കുകയാണ്. 10 ദിവസത്തെ നവരാത്രി ഉത്സവമാണ് നടക്കാൻ പോകുന്നത്. ഉത്സവത്തിന് മാസങ്ങൾക്ക് മുൻപ് ഇവർ കളിമണ്ണ് കൊണ്ട് നിർമ്മിച്ച ദുർഗ ദേവിയുടെയും ലക്ഷ്മി, സരസ്വതി, കാർത്തിക, ഗണപതി തുടങ്ങിയവയുടെ വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്നു.
ദേവി വിഗ്രഹത്തിന്റെ കണ്ണുകളിൽ നിറം പൂശുന്ന പ്രാൻ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത് മഹാലയ ദിവസമാണ്. ഷഷ്ഠി, സപ്തമി, അഷ്ടമി തുടങ്ങിയ ഉത്സവങ്ങൾക്ക് വ്യക്തമായ പ്രാധാന്യവും, ആചാര ആചാരനുഷ്ടാന ചടങ്ങുകളുമുണ്ട്. പത്താം ദിവസമായ വിജയദശമി ദിവസം കളിമണ്ണിൽ തീർത്ത വിഗ്രഹങ്ങൾ വെള്ളത്തിൽ നിമഞ്ജനം ചെയ്യുന്നതിലൂടെ ഉത്സവം അവസാനിക്കും.
ഈ വർഷത്തെ ദുർഗാ പൂജ ആരംഭിക്കുന്നത് മഹാ ഷഷ്ഠി ദിവസമായ ഒക്ടോബർ 1 മുതൽ 5 വരെയാണ്. മതപരമായ ചിന്തകൾക്കപ്പുറം സംസ്കാരം, സൗഹൃദം, സാഹോദര്യം, മനുഷ്യത്വം തുടങ്ങിയവായുടെ സന്ദേശമാണ് നൽകുന്നത്.ഈ ദിവസം പരമ്പരാഗത വാസ്ത്രമായ ധാക്ക് അണഞ്ഞു സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കി വലിയ സൽക്കാരങ്ങൾ നൽകിയാണ് ഉത്സവം കൊണ്ടാടുന്നത്.
Comments