കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബാക്രമണം. കാബൂളിലെ വസീർ അക്ബർ ഖാൻ മസ്ജിദിന് പുറത്താണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും കുട്ടികളുൾപ്പടെ 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസ്ജിദിന് സമീപം നിർത്തിയിട്ട കാർ വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ പുറത്തിറങ്ങിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്നാണ് വിലയിരുത്തൽ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പേരാണ് ആക്രമണത്തിനിരയായത്.മസ്ജിദുകളെയും ഷിയാ മുസ്ലീങ്ങളെയും ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ ഭൂരിഭാഗവും നടക്കുന്നത്.
ഇതിന് മുൻപ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെയുണ്ടായ ആക്രമണത്തിൽ രാജ്യത്തെ പ്രമുഖ മതപണ്ഡിതനായ മുജിബുൽ റഹ്മാൻ അൻസാരി കൊല്ലപ്പെട്ടിരുന്നു. താലിബാനുമായി ഏറെ അടുപ്പത്തിലായിരുന്ന മതപണ്ഡിതനെ ഐഎസ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ നടക്കുന്ന അരക്ഷിതാവസ്ഥയുടെയും ഭീകര പ്രവർത്തനങ്ങളുടെയും കയ്‌പേറിയ ഓർമ്മപ്പെടുത്തലാണ് ബോംബാക്രമണമെന്ന് കാബൂളിലെ യുഎൻ മിഷൻ കുറ്റപ്പെടുത്തി.
















Comments