വാഷിംഗ്ടൺ: രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തിന്റെ താൽപര്യങ്ങൾ ഉയർത്തുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയ്‌ക്കും പാകിസ്താനും സൂചന എന്ന നിലയിലാണ് ജയ്ശങ്കർ ആരോപണം ഉന്നയിച്ചത്.
ഇന്ത്യയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങൾ വർദ്ധിക്കുകയാണെങ്കിൽ അസഹിഷ്ണുതയോടെ പെരുമാറേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎൻ ജനറൽ അസംബ്ലിയിലാണ് ജയ്ശങ്കർ ഇക്കാര്യങ്ങൾ പരാമർശിച്ചത്.
ലഷ്‌കർ-ഇ-ത്വയ്ബയുടെ തലവനായ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായുള്ള നീക്കത്തിൽ ഇന്ത്യയും യുഎസും ഒപ്പുവെച്ചിരുന്നെങ്കിലും ചൈന തന്ത്രപരമായ ഇടപ്പെട്ട് നീക്കം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. മുംബൈ ഭീക്രമണക്കേസിൽ പ്രതിയാണ് ഭീകരൻ.
യുഎൻ സെക്യൂരിറ്റി കൗൺസിലിന് കീഴിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരരെ നിയമിക്കുന്നതിനുള്ള ഇന്ത്യയുടെയും സഖ്യകക്ഷികളുടെയും നിർദേശങ്ങൾ പാകിസ്താൻ ഒന്നിലധികം തവണ തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളും മറഞ്ഞിരുന്നു ആക്രമണം നടത്തുകയാണെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു.
















Comments