ടെഹ്‌റാൻ: ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ കഥ ലോകത്തെ അറിയിച്ച മാദ്ധ്യമപ്രവർത്തകയെ ഇറാൻ പോലീസ് അറസ്റ്റു ചെയ്തു.ഷർഘ് പത്രത്തിലെ മാദ്ധ്യമപ്രവർത്തകയായ നിലൂഫർ ഹമേദിയ്‌ക്കെതിരായണ് ഇറാന്റെ പ്രതികാര നടപടി. ഇവരുടെ വീട് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ബന്ധുക്കളെ ബന്ദികളാക്കുകയുമായിരുന്നു.
സ്വത്തുക്കൾ കണ്ടു കെട്ടിയതിന് ശേഷമായിരുന്നു അറസ്റ്റ്. നിലൂഫറിനെ അറസ്റ്റ് ചെയ്തത് അവരുടെ അഭിഭാഷകനായ മുഹമ്മദ് അലി കാംഫിറോസി ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.നേരത്തെ അവരുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
അമിനിയുടെ മരണത്തെ തുടർന്ന് ടെഹ്‌റാനിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകർത്തിയ ഫോട്ടോ ജേണലിസ്റ്റിനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിച്ചമർത്തൽ കൊണ്ട് പ്രതിഷേധക്കാരെ തടയാനാവില്ലെന്നും ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും കമ്മിറ്റഡ് ടു പ്രൊട്ടക്ട് ജേണലിസ്റ്റ് എന്ന സംഘടന വ്യക്തമാക്കി.
അതേസമയം ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.സമരം അടിച്ചമർത്താൻ സുരക്ഷാ സേന ശ്രമിച്ചതിനെ തുടർന്നുണ്ടായ മരണം അൻപതിനോട് അടുത്തുവെന്നാണ് വിവരം. നിരവധി വനിതകളാണ് ഹിജാബ് പരസ്യമായി ഊരിയെറിഞ്ഞും കത്തിച്ചും ഇറാന്റെ തെരുവോരങ്ങളിൽ പ്രതിഷേധിക്കുന്നത്.
















Comments