ജാർഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകൾക്ക് തൊഴിൽ നൽകി. ജാർഖണ്ഡിലെ വനവാസി സ്ത്രീകൾക്ക് കേന്ദ്ര ട്രൈബൽ മന്ത്രാലയവുമായി സഹകരിച്ച് ടാറ്റ ഇലക്‌ട്രോണിക്സ് ലിമിറ്റഡിലാണ് തൊഴിൽ നൽകിയത്. രണ്ടു ദിവസമായി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് ജാർഖണ്ഡിലെ ഖുണ്ടി, സാരയ്കേല, ചൈബാസ, സിംദെഗാ തുടങ്ങിയ ജില്ലകളിലാണ് സംഘടിപ്പിച്ചത്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള സ്ഥാപനത്തിലാണ് ഇവർക്ക് ജോലി ലഭിക്കുക.
രണ്ടു ദിവസമായി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ 2600ൽ അധികം വനവാസി സ്ത്രീകൾ പങ്കെടുത്തു. ഇതിൽ നിന്നുമാണ് 1900 പേരെ തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. വനവാസി വിഭാഗത്തിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും വളർച്ചയ്‌ക്കുമായി ടാറ്റ ഇലക്ട്രോണിക്സ് നൽകിയ അവസരത്തിന് കേന്ദ്ര ട്രൈബൽ മന്ത്രി അർജുൻ മുണ്ട നന്ദി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച റാഞ്ചിയിൽ 822 വനവാസി സ്ത്രീകൾക്ക് തൊഴിൽ നൽകിയിരുന്നു. ഇവർക്കും ഹൊസൂരിലെ സ്ഥാപനത്തിലാണ് നിയമനം ലഭിച്ചത്. ടാറ്റ കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് കേന്ദ്ര ട്രൈബൽ വകുപ്പുമായി സഹകരിച്ചാണ് ഉത്തരമൊരു സംവിധാനം ഒരുക്കിയത്. തൊഴിൽ ലഭിച്ചവർക്ക് നിശ്ചിത ശമ്പളത്തോടൊപ്പം കമ്പനി പരിശീലനം, താമസം, ഭക്ഷണം, യാത്ര സൗകര്യം, എന്നിവ നൽകും.
Comments