തിരുവനന്തപുരം: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി.പിഎഫ്‌ഐ നിരോധനം ഒരിക്കലും ആശ്വാസമോ പരിഹാരമോ അല്ല.ആശയപരമായ പ്രതിരോധമാണ് വേണ്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് ഫാസ്റ്റിസ്റ്റ് ഭരണകൂടമാണെന്ന് മുൻ എംഎൽഎ കുറ്റപ്പെടുത്തി.
നിരോധനത്തിലൂടെ പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കാനാവില്ല.നിരോധനം ഗാന്ധിജിയുടെ നാട്ടിൽ പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് ലീഗ്. ലീഗ് കാണിച്ചത് പോലുള്ള ജനാധിപത്യ ധൈര്യം മറ്റ് രാഷ്‌ട്രീയ പാർട്ടികൾ ഒന്നും കാണിക്കാത്തത് കൊണ്ടാണ് ഇന്നത്തെ സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎഫ്‌ഐയുടെ ആശയങ്ങളെ നിരോധനം കൊണ്ട് തകർക്കാനാവില്ല. രാജ്യാന്തര പ്രവർത്തനത്തെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീവ്രവാദ ശക്തികളെ വളർത്തിയത് രാഷ്‌ട്രീയ പാർട്ടികൾ തന്നെയാണ്. കൃത്യമായ നടപടികൾ സ്വീകരിക്കാത്തതാണ് വർഗീയ ശക്തികളുടെ വളർച്ചയ്‌ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പിഎഫ്‌ഐ ഓഫീസുകളെല്ലാം സീൽ ചെയ്യാനുള്ള നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
















Comments