ലക്നൗ: 62 സ്റ്റീൽ സ്പൂണുകൾ ഭക്ഷിച്ച് ഉത്തർപ്രദേശിലെ യുവാവ്. മൻസൂർപൂരിലെ ബോപാഡ സ്വദേശിയായ 32-കാരൻ വിജയെ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ സ്പൂൺ കണ്ടെടുത്തത്.
തുടർന്ന് ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഏകദേശം രണ്ട്് മണിക്കൂറിനൊടുവിലാണ് സ്റ്റീൽ സ്പൂണുകൾ പുറത്തെടുത്തത്. ഇയാൾ കഴിഞ്ഞ ഒരു വർഷമായി സ്പൂണുകൾ കഴിക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ കുറെ വർഷങ്ങളായി മയക്കുമരുന്നിന് അടിമയായിരുന്നു വിജയ്. ഇയാളെ കുടുംബം ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. സെന്ററിൽ കടുത്ത പീഡനങ്ങളാണ് വിജയ് നേരിട്ടിരുന്നത്. അവിടെവെച്ചാണ് നിർബന്ധിച്ച സ്പൂൺ കഴിപ്പിച്ചതെന്നും വിജയ് ഡോക്ടർമാരോട് പറഞ്ഞു.
Comments