തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ടുകാർ വരെ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചുവെന്നും എന്നാൽ പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും നടപടിയെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്നാണ് സന്ദീപ് വാര്യരുടെ വിമർശനം.
‘മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു’ എന്നാണ് പിഎഫ്ഐയുടെ പ്രസ്താവന.
അമിത് ഷാ പുറത്തിറക്കിയ ഒരു ഉത്തരവിനെ ആദ്യമായി പോപ്പുലർ ഫ്രണ്ടുകാർ വരെ അംഗീകരിച്ചിരിക്കുന്നു. അപ്പോഴാണ് എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും കുതർക്കവുമായി വന്നിരിക്കുന്നത്. മാതൃ സംഘടനയെ അംഗീകരിക്കാൻ പഠിക്കൂ നേതാക്കളെ എന്നാണ് സന്ദീപ് വാര്യർ ഇരുവരെയും പരിഹസിച്ചിരിക്കുന്നത്.
Comments