ന്യൂഡൽഹി: വളർന്നുവരുന്ന സമ്പന്നരുടെ പട്ടികയിൽ ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി. ടൈം മാഗസിൻ തയ്യാറാക്കിയ ‘ടൈം 100 നെക്സറ്റ് റൈസിംഗ് സ്റ്റാർസ്’പട്ടികയിലാണ് ആകാശ് അംബാനി ഇടം പിടിച്ചത്. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ആകാശ്. ലോകത്തെ നിർണായകമായി സ്വാധീനിക്കുന്ന 100 താരോദയങ്ങളുടെ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്.
426 ലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയൻസ് ജിയോയെ വളർത്താൻ ചെയർമാൻ ആകാശ് ചെയ്ത കഠിനാധ്വാനത്തെ ടൈം മാസിക പ്രശംസിക്കുന്നുണ്ട്. 22-ാം വയസിൽ ജിയോയുടെ തലപ്പത്തെത്തിയ ആകാശ് ബിസിനസിൽ മികച്ച മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിളിൽ നിന്നും ഫേസ്ബുക്കിൽ നിന്നും കോടിക്കണക്കിന് ഡോളർ നിക്ഷേപം ഇറക്കുന്നതിൽ ആകാശ് പ്രധാന പങ്ക് വഹിച്ചെന്നും ടൈം മാസിക പറയുന്നു.
ബിസിനസ്, സിനിമ, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങളെയാണ് ലിസ്റ്റിൽ പരിഗണിക്കുന്നത്. അമേരിക്കൻ നടി സിഡ്നി സ്വീനി, ബാസ്ക്കറ്റ്ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ അവതാരകനുമായ കെകെ പാമർ, പരിസ്ഥിതി പ്രവർത്തകൻ ഫാർവിസ ഫർഹാൻ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
















Comments