തിരുവനന്തപുരം; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും പോസ്റ്റർ ഉയർന്നു. പൊറോട്ടയല്ല ബദൽ പോരാട്ടമാണ് എന്നെഴുതിയ പോസ്റ്ററാണ് യുവാവ് ഉയർത്തിയത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ കാണികളിലൊരാളാണ് പോസ്റ്ററുമായി എത്തിയത്.
ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധി ഭക്ഷണകാര്യങ്ങളിൽ അതീവ താത്പര്യം കാണിക്കുന്നത് നേരത്തെയും ചർച്ചയായിരുന്നു. യാത്രയുടെ വിശദാംശങ്ങളേക്കാൾ ഉച്ചഭക്ഷണത്തിന്റെയും മറ്റും വിശദാംശങ്ങളായിരുന്നു ചർച്ചയായിരുന്നത്. ഗൗരവകരമായ യാത്രയാണെന്ന് കോൺഗ്രസ് നേതൃത്വം പറയുമ്പോഴും രാഹുലിന് യാത്രയുടെ ഉദ്ദേശ്യം മനസിലായിട്ടില്ലെന്നാണ് അണികൾക്കിടയിൽ നിന്നുപോലും ചർച്ച.
അതേസമയം ഇന്നലെ കാര്യവട്ടത്ത് നടന്ന ട്വന്റി 20 യിൽ ഇന്ത്യ ജയിച്ചു.ദക്ഷിണാഫ്രിക്കക്കെതിരെ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം, 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
Comments