ന്യുയോർക്ക്: യുണൈറ്റഡ് നേഷന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ പിന്തുണക്ക് പ്രാധാന്യം കൂടുതലാണെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കർ. ദീർഘകാലമായി നിർജ്ജീവമായി കിടക്കുന്ന സുരക്ഷാ കൗൺസിൽ പരിഷ്കരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എത്രയും വേഗം പരിഷ്കരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടിനോട് അമേരിക്ക അനുഭാവപൂർവ്വമായാണ് പ്രതികരിച്ചിട്ടുള്ളത്. ഇത് ഇന്ത്യയുടെ മുന്നോട്ട് പോക്കിന് ഗുണം ചെയ്യും. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ യുഎൻഎസ്‌സി പരിഷ്കരണം സാധ്യമാകൂ. ഭീകരവാദം ഉൾപ്പെടുന്ന വിഷയങ്ങളോട് സന്ധിചേരാത്ത നിലപാട് സ്വീകരിച്ചാൽ ചിലരിൽ നിന്നും മോശം പ്രതികരണമാകും ലഭിക്കുക.
ഐക്യരാഷ്‌ട്ര സഭയെ ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇന്ത്യ പിന്താങ്ങിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി യു എൻ ആർജ്ജിച്ചെടുക്കണം. സുരക്ഷാ കൗൺസിലിൽ ഇന്ത്യ സ്ഥിരം അംഗമല്ല. രണ്ടു വർഷമായി ഇന്ത്യ യു എൻ കൗൺസിലിൽ താൽക്കാലിക അംഗമായി പ്രവർത്തിക്കുന്നു.
ഇന്ത്യയെ സ്ഥിരം അംഗമാകാനായി അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങൾ പിന്തുണ നൽകി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട് നിലവിലെ അംഗംങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. 2022 ഡിസംബറോടെ ഇന്ത്യയുടെ കാലാവധി അവസാനിക്കും
















Comments