കേരളക്കരയിലെ സിനിമാ ആരാധകരെ ആകാംഷയിൽ നിർത്തിയ ചിത്രം ആണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിൽ ബ്ലോക്ക് ബസ്റ്ററായി മാറിയിരുന്നു. പിന്നാലെ പല ഭാഷകളിലേക്കും ഇത് റീമേക്ക് ചെയ്യപ്പെടുകയും ഉണ്ടായി. കൊറോണയെ തുടർന്ന് രണ്ടാം ഭാഗം റിലീസ് ചെയ്തത് ഒടിടിയിലാണ്. എന്നാൽ അതും വൻ വിജയമാണ് നേടിയത്. തമിഴിൽ കമലഹാസൻ ആണ് മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ദൃശ്യം 2 പതിപ്പിന്റെ ടീസർ പുറത്ത് ഇറങ്ങിയിരിക്കുകയാണ്.
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് അജയ് ദേവ്ഗണും ശ്രേിയാ ശരണുമാണ്. നായകന്റെ കുറ്റസമ്മതമാണോ ചിത്രം എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി സംവിധായകനും ആമിൽ കീയൻ ഖാനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, കുമാർ മംഗട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.സുധീർ കുമാർ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാൻസിസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.
















Comments