കൊച്ചി:നടൻശ്രീനാഥ് ഭാസിക്ക് എതിരായ പരാതി പിൻവലിക്കുകയാണെന്ന് അവതാരക. പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടൻ മാപ്പു പറഞ്ഞ പശ്ചാത്തലത്തിലാണ് പരാതി പിൻവലിക്കുന്നത്.ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല.ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയെന്നും അവതാരക.പരാതി പിൻവലിക്കാൻ സമ്മർദ്ദമില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
അവതാരക പരാതി പിൻവലിച്ചതോടെ എഫ്.ഐ.ആർ റദ്ദാക്കാൻ നടൻ ഹൈക്കോടതിയെ സമീപിച്ചു.അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്നും പരാതിയില്ലെന്നും നടൻ കോടതിയിൽ വ്യക്തമാക്കി. വ്യക്തമാക്കി.ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നാണ് ആവശ്യം
സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.അഭിമുഖത്തിന്റെ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള പരിശോധന നടത്താനുള്ള നടപടികളും പോലീസ് സ്വീകരിച്ചിരുന്നു.
Comments