തിരുവനന്തപുരം : സാമ്പത്തിക തർക്കത്തെ തുടർന്ന് ദമ്പതിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), വിമലകുമാരി (55) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പനപ്പാംകുന്ന് സ്വദേശി ശശി ആണ് ഇരുവരെയും പെട്രോൾ ഒഴിച്ച് കത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. നില വഷളായതോടെ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണ്.
ഹോളോ ബ്രിക്‌സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്. ഇദ്ദേഹത്തിന്റെ അയൽക്കാരനാണ് സൈന്യത്തിൽ നിന്ന് വിരമിച്ച ശശി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഈ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പെട്രോളുമായി പ്രഭാകര കുറുപ്പിന്റെ വീട്ടിൽ എത്തിയ ശശി ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.
Comments