തിരുവനന്തപുരം : കിളിമാനൂരിൽ ദമ്പതിമാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ കാരണം മകൻ മരിച്ചതിന്റെ പകയെന്ന് കണ്ടെത്തൽ. പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകരക്കുറുപ്പ് ഭാര്യ വിമല കുമാരി എന്നിവരുടെ നേർക്കായിരുന്നു അതിക്രമം. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചു.
എന്നാൽ ഇതിന് കാരണം മകൻ മരിച്ചതിന്റെ പകയാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശശിധരൻ നായരുടെ മകനെ 29 വർഷം മുൻപ് വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ബഹ്‌റിനിലേക്കാണ് മകനെ കൊണ്ടുപോയത്. എന്നാൽ അവിടെ വെച്ച് മകൻ ആത്മഹത്യ ചെയ്തു. ഇതിനെതിരെ ശശിധരൻ കേസ് നൽകിയിരുന്നു. കേസിൽ കോടതി ഇന്നലെ പ്രഭാകര കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതിന് പിന്നാലെയാണ് ശശിധരൻ ഇവരെ വീട്ടിലെത്തി ആക്രമിച്ചത്.
വീട്ടിൽ നിന്ന് നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും ശ്രദ്ധയിൽ പെട്ടതോയെടാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്. ആക്രമണത്തിനിടെ ശശിധരനും പൊള്ളലേറ്റു. ദമ്പതികളെ തലയ്‌ക്കടിച്ച ചുറ്റിക വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments