ഹരിദ്വാർ: ഗംഗാ തീരത്തുള്ള പട്ടണങ്ങളിൽ ഹരിദ്വാർ ഏറ്റവും വൃത്തിയുള്ളത്. കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിൽ സ്വച്ഛ് സർവേക്ഷാൻ പദ്ധതിയുടെ ഭാഗമായാണ് സർവ്വേ സംഘടിപ്പിച്ചത്. അർബൻ മേഖലകളിലുള്ള പട്ടണങ്ങളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഹരിദ്വാറിനെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ പുണ്യ നഗരമായ ഹരിദ്വാറിൽ 1 ലക്ഷം ആളുകൾ അധിവസിക്കുന്നുണ്ട്.
വാരണാസി, ഋഷികേശ് തുടങ്ങിയ പട്ടണങ്ങൾ രണ്ടാം സ്ഥാനത്തും എത്തി. ഏറ്റവും വൃത്തിയുള്ള കന്റോൺമെന്റ് ബോർഡായി മഹാരാഷ്‌ട്രയിലെ ദേവ്ലാലിക്കിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യ ഉള്ളവയിൽ ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണമായി ബിജ്‌നോറിനെ തിരഞ്ഞെടുത്തു. തൊട്ടുപിന്നിലായി കനൗജ്, ഗർമുക്തേശ്വർ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടും.
ഗംഗയോട് ചേർന്ന് കിടക്കുന്ന പട്ടണങ്ങളുടെ പരിസരവും, മറ്റിടങ്ങളും നിരീക്ഷിക്കുകയും അവയുടെ ശുചിത്വ പരിപാലനത്തിൽ സർവ്വേ നടത്തിയ ശേഷമാണ് സർക്കാർ വിലയിരുത്തൽ നടത്തിയത്. 2016ൽ പദ്ധതി നടപ്പിലാക്കുമ്പോൾ ആകെ 73 നഗരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ 2022ൽ 4354 നഗരങ്ങളുൾപ്പെട്ട പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയതെന്ന് ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു.
Comments