വാഷിംഗ്ടൺ: 1984ലെ സിഖ് വിരുദ്ധ കലാപകാലം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്ന് അമേരിക്കൻ സെനറ്റർ. അക്കാലത്ത് സിഖ് ജനതക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്. അതിന് ഉത്തരവാദികളായവർ ശിക്ഷാർഹരാണെന്നും അമേരിക്കൻ സെനറ്റർ പാറ്റ് ടൂമി അഭിപ്രായപ്പെട്ടു.
1984ൽ ആരംഭിച്ച സിഖ് വിരുദ്ധ കലാപങ്ങൾ നാം ഇന്ന് ഓർമ്മിക്കേണ്ടതാണ്. സിഖ് സമൂഹത്തിനെതിരെ എന്നല്ല, ലോകത്ത് ഒരു സമൂഹത്തിന് നേർക്കും ഇത്തരം ക്രൂരതകൾ അരങ്ങേറാൻ പാടില്ല. റിപ്പബ്ലിക്കൻ സെനറ്ററായ ടൂമി പറഞ്ഞു.
1984ൽ ഇന്ദിരാ ഗാന്ധി വധത്തെ തുടർന്ന് ഇന്ത്യയിലാകമാനം വലിയ തോതിലുള്ള അതിക്രമങ്ങളാണ് സിഖ് വംശജർക്ക് നേരെ അരങ്ങേറിയത്. നിരവധി പേർ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരയാക്കപ്പെടുകയും ആരാധനാലയങ്ങളും വീടുകളും ഫാക്ടറികളും തകർക്കപ്പെടുകയും ചെയ്തു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാപത്തെ ന്യായീകരിച്ച് നടത്തിയ പ്രസംഗം. കലാപത്തിന് നേതൃത്വം നൽകിയ നിരവധി കോൺഗ്രസ് നേതാക്കൾ പിന്നീട് ശിക്ഷിക്കപ്പെട്ടു.
















Comments