കൊൽക്കത്ത: ദുർഗാപൂജയോടനുബന്ധിച്ച് 1,000 കിലോയിലധികം ഭാരമുള്ള അഷ്ടധാതു വിഗ്രഹം കൊൽക്കത്തയിൽ സ്ഥാപിച്ചു. വടക്കൻ കൊൽക്കത്തയിലെ ബെനിയാതോലെ സാർബോജനിലെ ദുർഗ്ഗാപൂജ മണ്ഡപത്തിലാണ് 11 അടി ഉയരമുള്ള വിഗ്രഹം സ്ഥാപിച്ചത്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ വിഗ്രഹമാണിതെന്ന് ദുർഗാപൂജ കമ്യൂണിറ്റി അധികൃതർ വ്യക്തമാക്കി.
25 -ത്തിലധികം കരകൗശല വിദഗ്ധർ ദിവസങ്ങളോളം എടുത്താണ് വിഗ്രഹനിർമ്മാണം പൂർത്തീകരിച്ചത്. ഏകദേശം 35 ലക്ഷത്തോളം രൂപ ചിലവിൽ പ്രശസ്ത ശിൽപി മിന്റു പാലിന്റെ നേതൃത്വത്തിലാണ്് 11 അടി വിഗ്രഹത്തിന്റെ പണി പൂർത്തീകരിച്ചത്.
കൊൽക്കത്തയിലെ ദുർഗാപൂജ ലോക പ്രശസ്തമാണ്. പൂജ പന്തലുകളിൽ എല്ലാ വർഷവും വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. പൈതൃകം കൈവിടാതെയുള്ള പ്രമേയങ്ങളാണ് അധികവും ദുർഗപൂജ പന്തലുകളിൽ ഇടംപിടിക്കുന്നത്.
Comments