കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ പേരില്‍ മുസ്ലീം ലീഗില്‍ മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു. തീവ്ര നിലപാടുകാരായ നേതാക്കൾ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ എതിർത്ത് നിലപാടറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് തെറ്റായി പോയെന്നാണ് ലീഗിലെ തീവ്ര നിലപാടുകാരുടെ അഭിപ്രായം.
നേതാക്കളിലെ ഭിന്നാഭിപ്രായം അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ലീഗിലെ തീവ്ര നിലപാടുകാർ രഹസ്യമായി നിരവധി വിഷയങ്ങളിൽ പി എഫ് ഐക്ക് പിന്തുണ നൽകിയിരുന്നു. പി എഫ് ഐ ദേശീയ സെക്രട്ടറി എളമരം നസറുദീനുമായി ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.
ഒരു വിഭാഗം എതിർക്കുമ്പോൾ മറു വിഭാഗം തള്ളി പറയാതെ അനുകൂലിക്കുകയാണ് . പി എഫ് ഐ നിരോധനം ഏർപ്പെടുത്തിയതോടെ അതിനെ ആദ്യം സ്വാഗതം ചെയ്തത് ലീഗ് നേതാവായ എം കെ മുനീറാണ്. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയും, പി എം എ സലാമും നിരോധനത്തെ ശക്തമായി എതിർത്തിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ വ്യക്തമായ അഭിപ്രായമില്ലാതെ നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്. ലീഗിന് തീവ്രത കുറവാണെന്ന് ആരോപിച്ച് പി എഫ് ഐയിലേക്കും, എസ ഡി പി ഐയിലേക്കും അണികൾ കൂട്ടത്തോടെ പോയിരുന്നു. ലീഗിനുള്ളിലെ തീവ്ര മുസ്ലിം നിലപാടുകാർക്കും സമാന അഭിപ്രായമാണുള്ളത്. ഇത്തരം അഭിപ്രായ ഭിന്നത പാർട്ടിയിലെ പ്രതിസന്ധിക്ക് കാരണമാകുന്നു എന്നാണ് വിലയിരുത്തൽ.
Comments