തന്നെ വെട്ടാൻ സിപിഐയിൽ ആരും ജനിച്ചിട്ടില്ല; പടിയിറക്കമല്ല, സ്വയം ഒഴിഞ്ഞതാണ്; പുറത്താകലിന് പിന്നാലെ സിപിഐ നേതാവ് സി ദിവാകരൻ

Published by
Janam Web Desk

തിരുവനന്തപുരം:സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായ സി ദിവാകരൻ പ്രതികരണവുമായി രംഗത്ത്.തന്നെ വെട്ടാൻ സിപിഐയിൽ ആരും ജനിച്ചിട്ടില്ല.പ്രായപരിധി മാനദണ്ഡം ഇപ്പോൾ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റേത് പടിയിറക്കമല്ല. സ്വയം ഒഴിഞ്ഞതാണ്. പരാതിയില്ലെന്നും മാറ്റം സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി ദിവാകരനെ കൂടാതെ കെഇ ഇസ്മയിലിനും സംസ്ഥാന കൗൺസിലിൽ ഇടമില്ല.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും.തന്റെ കാര്യം ഇനി കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്ന് സി ദിവാകരൻ പറഞ്ഞു.പ്രായപരിധി, തീരുമാനമല്ല മാർഗ്ഗ നിർദേശം മാത്രമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി

ദേശീയ കൗൺസിലാണ് 75 എന്ന പ്രായപരിധി നടപ്പിലാക്കാൻ തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാർക്ക് 65 വയസെന്ന മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു.പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തുന്നതിനെതിരെ സി ദിവാകരനും കെഇ ഇസ്മയിലും പരസ്യമായി രംഗത്തെത്തുകയായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം പ്രവർത്തിക്കാൻ അനുവദിക്കണമെന്നായിരുന്നു സി.ദിവാകരന്റെ പ്രതികരണം.

 

Share
Leave a Comment