സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; വത്സൻ തില്ലങ്കേരിക്കെതിരെയും വധഭീഷണി; ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ബാസിത് ആൽവിയുടെ ഭീഷണികൾ ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; വത്സൻ തില്ലങ്കേരിക്കെതിരെയും വധഭീഷണി; ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ബാസിത് ആൽവിയുടെ ഭീഷണികൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 08:13 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിന് പിടിയിലായ ബാസിത് ആൽവി ഹൈന്ദവ നേതാക്കൾക്ക് നേരെ പതിവായി കൊലവിളി നടത്തിയ വ്യക്തി. ബിജെപി വക്താവ് സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കുമെന്നും ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കുമെന്നും ഹിന്ദു ഐക്യവേദി നേതാവ്് വത്സൻ തില്ലങ്കേരിയുടെ സുരക്ഷ പിൻവലിച്ചാൽ ഷാൻ സാഹിബിന്റെ നീതി നടപ്പാക്കുമെന്നും ആയിരുന്നു ബാസിത് ആൽവിയുടെ ഭീഷണികൾ.

ഹർത്താൽ ദിനത്തിൽ പുനലൂർ മേഖലയിൽ നടന്ന അക്രമത്തിന്റെ സൂത്രധാരനായിരുന്നു പുനലൂർ കാര്യറ സ്വദേശിയായ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി. 25 കാരനായ ബാസിത് ആൽവി ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവാണ്. ഹർത്താലിനിടെ മാവിളയിൽ ഫാസ്റ്റ് പാസഞ്ചർ ബസിന് കല്ലെറിഞ്ഞ് നഷ്ടമുണ്ടാക്കുകയും ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെയും പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെ കല്ലേറ് നടത്തിയതിലെയും പ്രതിയും സൂത്രധാരനാണ് ഇയാൾ.

ഹർത്താൽ ദിവസം ഉച്ചയ്‌ക്ക് പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എൺപതോളം വരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്ലേറിൽ കെ എസ് ആർ ടി സി ക്ക് 3 ലക്ഷം രൂപയുടെയും ലോറികൾക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായാണ് വിലയിരുത്തിയിട്ടുള്ളത്.

ബാസിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എൻഐഎയും ബാസിതിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെയും കോഴിക്കോട് ജില്ലാ വർക്കിങ് പ്രസിഡന്റ് രാജേഷ് നാദാപുരത്തെയും വധിക്കാൻ ആഹ്വാനം ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത് ആൽവി. കഴിഞ്ഞ ജനുവരിയിൽ പോപ്പുലർ ഫ്രണ്ട് നാദാപുരം മണ്ഡലം കമ്മറ്റി ആർഎസ്എസ് ഭീകരതയ്‌ക്കെതിരെ എന്ന പേരിൽ നാദാപുരത്ത് നടത്തിയ പൊതുയോഗത്തിലായിരുന്നു ഭീഷണി. പരാതിയെ തുടർന്ന് ഐപിസി 153, 506 വകുപ്പുകൾ പ്രകാരം ബാസിത് ആൽവിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

വത്സൻ തില്ലങ്കേരിക്ക് എല്ലാകാലത്തും സുരക്ഷയുണ്ടാകില്ലെന്നും അതില്ലാതാകുന്ന കാലത്ത് പോപ്പുലർ ഫ്രണ്ട് ഷാൻ സാഹിബിന്റെ നീതി നടപ്പാക്കുമെന്നുമായിരുന്നു പ്രസംഗം. പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യയോഗങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവും ഹിന്ദുക്കൾക്കെതിരെ പതിവായി വർഗീയ പ്രസംഗം നടത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ആൽവി.

Tags: പോപ്പുലർ ഫ്രണ്ട്എൻഐഎവത്സൻ തില്ലങ്കേരി
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies