ഗാന്ധിനഗർ: ഗുജറാത്തിലെ ഖേദയിൽ നവരാത്രി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഡിഎസ്പി രാജേഷ് ഗാധിയയും ഖേഡ ലോക്കൽ ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി ആറ് പേരെ കസ്റ്റഡിയിലെടുത്തു.
നവരാത്രിയോടനുബന്ധിച്ച് ഗ്രാമത്തലവൻ ഗർബ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങ് നടക്കുന്നതിനടുത്ത് ഒരു ക്ഷേത്രവും പള്ളിയും സ്ഥിതി ചെയ്യുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
പെട്ടെന്നാണ് ചടങ്ങ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇതര സമുദായത്തിലുള്ളവർ എത്തുന്നത്. ഇതിന് പിന്നാലെ കല്ലേറുണ്ടാകുകയും ആറ് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎസ്പി അറിയിച്ചു.
















Comments