ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ പർവ്വതാരോഹകർ കുടുങ്ങി. ദ്രൗപദി ദണ്ഡ മേഖലയിലുണ്ടായ ഹിമപാതത്തിലാണ് പർവ്വതാരോഹകർ അപകടത്തിൽപ്പെട്ടത്. നെഹ്‌റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. വ്യോമസേനയെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രതികരിച്ചു.
നെഹ്‌റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 40 പേരുടെ സംഘമാണ് പർവ്വതാരോഹണത്തിനെത്തിയത്. സെപ്റ്റംബർ 23-നായിരുന്നു ഇവർ യാത്ര ആരംഭിച്ചത്. 15 പരിശീലകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഹിമപാതം സംഭവിച്ച വിവരം ലഭിച്ചയുടനെ എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ എന്നിവരുടെ സംഘം സ്ഥലത്തെത്തി.
നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പത്ത് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ട്രയിനികളും ഏഴ് പരിശീലകരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.
















Comments