മോസ്‌കോ: തന്ത്രപരമായ മേഖലകളിൽ യുക്രെയ്ൻ തിരിച്ചടിയ്‌ക്കുന്നതിനെ പ്രതിരോധിക്കാൻ പുടിന്റെ നീക്കം. ഡോൺബാസിൽ 5000 റഷ്യൻ സൈനികരെ ബന്ദിയാക്കിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം.
ലുഗാൻസ്‌കിലെ റഷ്യൻ അധിനിവേശ മേഖലയിലേയ്‌ക്ക് സൈന്യത്തെ കൂടുതലായി വിന്യസിക്കാൻ പുടിൻ നേരിട്ട് നിർദ്ദേശം നൽകിയിരിക്കുകയാണ്. മൂന്ന് ലക്ഷം സൈനികരെയാണ് അധികമായി റഷ്യ നിയോഗിക്കുന്നത്. ഇതിനായി പുതിയ സൈനികരെ പരിശീലിപ്പിച്ചുകഴിഞ്ഞതായും റഷ്യ അറിയിച്ചു.
ലുഗാൻസ്‌കിലെ ജനത റഷ്യൻ സൈനികരെ സ്വീകരിക്കാൻ ആവേശത്തോടെ ഒരുങ്ങിയിരിക്കുകയാണ്. റഷ്യൻ ഫെഡറേഷന്റെ ഭാഗമായ എല്ലാ മേഖലയിലും സുരക്ഷയും മികച്ച ഭരണവും ഉറപ്പുവരുത്താനാണ് സൈന്യത്തെ നിയോഗിക്കുന്നതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌ന്റെ കിഴക്കൻ മേഖലയിലേയ്‌ക്കാണ് റഷ്യൻ സൈന്യം നീങ്ങുന്നത്.
Comments