വലിപ്പമുള്ള പച്ചക്കറികളിലൊന്നാണ് മത്തങ്ങ. കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന മത്തങ്ങകളിലേയ്‌ക്കും കൃഷിയിടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന മത്തങ്ങകളിലും കണ്ണുടക്കാത്തവർ ചുരുക്കമാണ്. വലിയ മത്തങ്ങകളുടെ തൂക്കമറിഞ്ഞാൽ കൊള്ളാം എന്ന് നാം ആഗ്രഹിക്കാറുണ്ട്. ഇപ്പോഴിതാ, തൂക്കം കൊണ്ടും വലിപ്പം കൊണ്ടും അത്ഭുതപ്പെടുത്തുകയാണ് ന്യൂയോർക്കിൽ നിന്നും വിളവെടുത്ത ഒരു മത്തങ്ങ. ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിൽ നിന്ന് വിളവെടുത്ത മത്തങ്ങ കണ്ടാൽ കണ്ണുതള്ളി പോകും.
ഈ മത്തങ്ങയുടെ ഭാരം 2,554 പൗണ്ടാണ്. അതായത് 1158 കിലോയും 475 ഗ്രാമും. യുഎസിൽ ഇതുവരെ വിളവെടുത്തതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോർഡ് ഇപ്പോൾ ഈ ഭീമൻ മത്തങ്ങയ്‌ക്ക് സ്വന്തമാണ്. 2528 പൗണ്ട് എന്ന മുൻ റെക്കോർഡാണ് ഈ ഭീമൻ മത്തങ്ങ തകർത്തത്.
ഇപ്പോൾ, ഭീമൻ മത്തങ്ങ കാണാൻ താല്പര്യമുള്ളവർക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ഫാം ഉടമകൾ. ഒക്ടോബർ 15 വരെ ഫാം ഫെസ്റ്റിവലിൽ മത്തങ്ങ പ്രദർശിപ്പിക്കും. അതിനുശേഷം മാത്രമേ ഇത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കു എന്ന് ഉടമകൾ പറഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും ഭാരമുള്ള മത്തങ്ങയുടെ റെക്കോർഡ് ഇറ്റലിയിലെ ഒരു കർഷകന്റെ പേരിലാണ്. 2021 ലാണ് ഈ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയത്. 2,702 പൗണ്ടുള്ള മത്തങ്ങയ്‌ക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്.
















Comments