ഇൻഡോർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20 മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരത്തിലും ആധികാരിക ജയം നേടിയ ഇന്ത്യ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ന് ഇറങ്ങുന്നത്. വിരാട് കോഹ്ലിയ്‌ക്കും രാഹുലിനും വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ മുന്നേ സൂചിപ്പിച്ചിരുന്നു. പകരം ശ്രേയസ് അയ്യരേയും ബൗളിംഗിൽ ഒരാളേയും ഉൾപ്പെടുത്തുമെന്നാണ് സൂചന.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ ഏറ്റുമുട്ടൽ ആറാം തിയതി നടക്കുന്ന തിന് മുന്നോടിയായിട്ടാണ് പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ടി20 ലോകകപ്പിൽ ടീം ഇന്ത്യയ്‌ക്ക് വലിയ കരുത്തായി വിരാടിന്റെയും രാഹുലിന്റേയും സ്ഥിരതയാർന്ന ഫോം മാറുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിസിസിഐ.
ദക്ഷിണാഫ്രിക്ക ടീമിൽ മാറ്റം വരുത്തുമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങി സെഞ്ച്വറി നേടിയ മില്ലറുടെ കരുത്തും ക്വിന്റൺ ഡീ കോക്കിന്റെ ഫോമും ഇന്നത്തെ മത്സരത്തിൽ പരമ്പര കൈവിട്ട ക്ഷീണം തീർക്കാൻ സഹായമാകുമെന്ന പ്രതീക്ഷയാണ് ക്യാപ്റ്റൻ തേംബാ ബാവുമായ്‌ക്കുള്ളത്. സൂര്യകുമാർ യാദവ് തുടർച്ചയായി അതിർത്തി കടത്തിയ കാഗിസോ റബാഡയ്‌ക്ക് ഇന്ന് വീണ്ടും പരീക്ഷ ണങ്ങളെ അതിജീവിക്കേണ്ടിവരും.
















Comments