നവമി ദിനത്തിൽ പൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്. മുംബൈയിലെ വസതിയിലാണ് സഞ്ജയ് ദത്ത് പൂജയും ഹോമവും നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവെച്ചു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചു കൊണ്ടാണ് സഞ്ജയ് ദത്ത് പൂജ ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടിയാണ് തന്റെ പ്രാർത്ഥനയെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
‘നവരാത്രത്തിന് ഒരു ഹോമം നടത്തി. എല്ലാവരുടെയും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ജ്ഞാനത്തിന്റെ ദേവതയായ ബഗളാമുഖി മാതാവിനോട് പ്രാർത്ഥിച്ചു. അമ്മ നിങ്ങൾക്കെല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ. ജയ് മാതാ’ എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം സഞ്ജയ് ദത്ത് കുറിച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകരും ഭക്തരും ആശംസ അറിയിച്ചു.
അതേസമയം, രൺബീർ കപൂർ നായകനായി എത്തിയ ഷംഷേരയായിരുന്നു സഞ്ജയ് ദത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദരോഗ ശുദ്ധ് സിംഗ് എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രം ബോക്സ്‍ഓഫീസിൽ വൻ പരാജയമായിരുന്നു. വികാഷ് വർമ സംവിധാനം ചെയ്യുന്ന ‘ദ ഗുഡ് മഹാരാജ’യിലാണ് സഞ്ജയ് ദത്ത് ഇപ്പോൾ അഭിനയിക്കുന്നത്. ധ്രുവ് വർമ, ദീപ്‌രാജ് റാണ, ഗുൽഷൻ ഗ്രോവർ, ശരദ് കപൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
















Comments