ന്യൂയോർക്ക്: ഈ വർഷത്തെ രസതന്ത്ര നൊബേൽ മൂന്ന് പേർ പങ്കിട്ടു. കരോളിൻ ബെർട്ടോസി, മോർട്ടാൻ മെൽദാൽ, ബാരി ഷർപ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗൺ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് പുരസ്‌കാരം.
ബാരി ഷർപ്ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്.രണ്ട് തവണ നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ് ഷർപ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്‌ക്ക് മോർട്ടൻ മെൽഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷർപ്ലസ്.
ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരവും മൂന്ന് പേർ പങ്കിട്ടിരുന്നു. അലൻ ആസ്‌പെക്ട്, ജോൺ എഫ് ക്ലോസർ, ആൻറൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകൾക്കാണ് പുരസ്‌കാരം.
നാളെ സാഹിത്യത്തിനുള്ള നൊബേൽ പ്രഖ്യാപിക്കും. സമാധാന നൊബേൽ പുരസ്‌കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്‌കാരം ഒക്ടോബർ പത്തിനുമാണ് പ്രഖ്യാപിക്കുക.
















Comments