എറണാകുളം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി നാളെ രാവിലെ 10.30 ന് സിബിഐ ഓഫീസിലെത്തണമെന്നാണ് നിർദ്ദേശം .
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഇത് ആദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഫ്‌ലാറ്റ് നിർമ്മിക്കുന്നതിന് കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നും കമ്മീഷൻ പറ്റിയെന്നുമാണ് ആരോപണം. കമ്മീഷൻ തുക യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും, എം ശിവശങ്കറും ഇത് വീതിച്ചെടുത്തിരുന്നു എന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമെ ലൈഫ് മിഷൻ കേസിലെ അഴിമതി ശിവശങ്കറിന്റെ പൂർണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം . സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ അഴിമതി കേസിലും പ്രതിയാണ്.
















Comments