വാഗഡുഗു: ബുർക്കിന ഫാസോയുടെ പുതിയ പ്രസിഡന്റായി ക്യാപ്റ്റൻ ഇബ്രാഹിം ട്രറോറിനെ നിയമിച്ചു. സായുധ സേനയുടെ പരമോന്നത തലവനായി ഇബ്രാഹിം ട്രറോറിനെ നിയമിച്ചുവെന്ന ഔദ്യോഗിക പ്രസ്താവനയും രാജ്യം പുറത്തിറക്കിയിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അട്ടിമറിയാണിത്.
സെപ്തംബർ 30നാണ് പ്രസിഡന്റ് പോൾ-ഹെന്റി ഡാമിബയെ ഇബ്രാഹിം ട്രറോറിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം പുറത്താക്കിയത്. പിന്നാലെയാണ് ട്രറോർ ചുമതലയേറ്റെടുത്തത്. രാജ്യത്ത് നടന്ന സായുധ കലാപത്തെ നേരിടാൻ ഡാമിബയ്‌ക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ട്രറോർ ആരോപിച്ചു.
ചുമതലയേറ്റതിന് പിന്നാലെ ട്രറോർ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി 24ന് അട്ടിമറി ഭരണത്തിലൂടെയാണ് ഡാമിബയും ബുർക്കിനോ ഫാസോയിൽ അധികാരം പിടിച്ചെടുത്തത്. പ്രസിഡന്റായിരുന്ന റോച്ച് കബോറിനെയാണ് ദമീബയുടെ നേതൃത്വത്തിലുളള സൈന്യം പുറത്താക്കിയത്. കഴിഞ്ഞ ആറ് വർഷമായി രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു കബോർ.
















Comments