ഉത്തർപ്രദേശ്: ഹിന്ദുവെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ ആരിഫിനെതിരെയാണ് പരാതി. ഇയാൾ അമിത് എന്ന പേരിൽ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് ജോലി ആവശ്യത്തിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിക്കണമെന്ന് ആരിഫ് ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരിഫ് ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
ബിഎസ്.സി വിദ്യാർത്ഥിയായ യുവതിയ്‌ക്കാണ് ദുരനുഭവം.ആറുമാസം മുൻപാണ് ആരിഫ് അമിത്തെന്ന പേരിൽ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പിന്നാലെ ആരിഫും സുഹൃത്തുക്കളും കുടുംബാംഗങ്ങളും യുവതിയോട് മതം മാറാൻ ആവശ്യപ്പെട്ടു. ആരിഫിനെ നിക്കാഹ് കഴിക്കാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് യുവതി പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ ആരിഫ് എന്ന തൻവീർ മിർസ, ബന്ധു നൂർ ആലം, സഹോദരൻ ഷെഹ്നാസ്, ഭാര്യാസഹോദരി ബേബി എന്നിവർക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments