തിരവനന്തപുരം : തെങ്ങിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി കരാറുകാരൻ. നെയ്യാറ്റിൻകര ചെങ്കലിലാണ് സംഭവം. പാലിയോട് സ്വദേശിയായ സുരേഷാണ് ആത്മഹത്യ ഭീഷണിയുമായി തെങ്ങിന്റെ മുകളിൽ നിലുറപ്പിച്ചിരിക്കുന്നത്.
കരാർ പ്രകാരം വീട് പണി പൂർത്തീകരിച്ച് നൽകിയെങ്കിലും വീട്ടുടമ പണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി. ഏറെ നാളുകൾക്ക് മുൻപ് വീട് പണി പൂർത്തിയാക്കിക്കൊടുത്തതാണ്. എന്നാൽ ഇനിയും ചെയ്ത ജോലിക്ക് കൂലി നൽകിയിട്ടില്ലെന്ന് ഇയാൾ പറയുന്നു. കയറുമായാണ് ഇയാൾ തെങ്ങിൽ നിലയുറപ്പിച്ചിരിക്കുന്നത്.
നാട്ടുകാർ ചേർന്ന് താഴെയിറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സുരേഷ് താഴെയിറങ്ങാൻ തയ്യാറാകുന്നില്ല. പണം അക്കൗണ്ടിലേക്ക് ഇട്ടാൽ മാത്രമേ തെങ്ങിൽ നിന്ന് ഇറങ്ങൂ എന്നാണ് ഇയാൾ പറയുന്നത്.
















Comments