ഹൈദരാബാദ്: രാജീവ്ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടന്ന തിരച്ചിലിൽ കോടികളുടെ സ്വർണ്ണം പിടികൂടി കസ്റ്റംസ്. വ്യത്യസ്തമായ മൂന്ന് കേസുകളിലായി 8 കിലോ സ്വർണ്ണമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. അന്താരാഷ്‌ട്ര വിപണിയിൽ 4 കോടി രൂപയോളം വില വരും. എയർ ഇന്റലിജന്റ്‌സ് യൂണിറ്റിൽ നിന്നുള്ള ഇന്റലിജന്റ്‌സ് ഇൻപുട്ടുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണം പിടികൂടാൻ സാധിച്ചത്.
ദുബായിൽ നിന്ന് ആർജിഐഎ ഹൈദരാബാദ് എമിറേറ്റ്സിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. 24 കാരറ്റ് സ്വർണ്ണം സിലിണ്ടർ രൂപത്തിലാക്കി വെള്ളി പൂശിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 4,895 കിലോഗ്രാം തൂക്കമുള്ള 2,57,47,700 കോടി രൂപയുടെ സ്വർണ്ണമാണ് ആദ്യം പിടികൂടിയത്. രണ്ടാമത്തെ കേസിൽ ആർജിഐഎ ഹൈദരാബാദ് എമിറേറ്റ്സിൽ എത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിക്കവേ 24 കാരറ്റ് പരിശുദ്ധിയുള്ള 12 സ്വർണ്ണക്കട്ടികളാണ് കണ്ടെത്തിയത്. ഇത് 1,400 ഗ്രാം തൂക്കം വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്നാമത്തെ ആളിൽ നിന്നും 12 സ്വർണ കട്ടികളാണ് കസ്റ്റംസ് കണ്ടെത്തിയത്. ഒരു ദിവസത്തെ ഓപ്പറേഷനിലാണ് മൂന്ന് പേരിൽ നിന്നുമായി കോടികൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പിടികൂടിയവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ സാധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















Comments