ന്യൂഡൽഹി: സെൻസർ ബോർഡിനെതിരെ വിശ്വഹിന്ദു പരിഷത് നിയന്ത്രണത്തിലുള്ള അഖില ഭാരതീയ സന്ത് സമിതി.ഹിന്ദു സന്യാസിമാരെ മോശമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് അനുമതി നൽകുന്നുവെന്ന് ആരോപിച്ചാണ് സംഘടന രംഗത്തെത്തിയത്. സനാതന സെൻസർ ബോർഡ് രൂപീകരിക്കണമെന്നും സംഘടന പ്രമേയം പാസാക്കി.
അഖില ഭാരതീയ സന്ത് സമിതിയുടെ ജനറൽ സെക്രട്ടറി ജിതേന്ദ്രാനന്ദ് മഹാരാജ് ഉൾപ്പെടെയുള്ളവരാണ് ആവശ്യമുയർത്തിയത്. സന്ന്യാസി വേഷത്തിലുള്ളവരെ ചില സിനിമകൾ കുറ്റവാളികളായി ചിത്രീകരിക്കുകയാണെന്നും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നും സംഘടന ആരോപണമുയർത്തി. സെൻസർ ബോർഡ് ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
അഖില ഭാരതീയ സന്ത് സമിതി കാശി ഗ്യാൻവാപിയും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും മോചിപ്പിക്കണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ചർച്ചുകൾക്കും വഖഫ് ബോർഡുകൾക്കും പാട്ടത്തിന് നൽകിയ ഭൂമി തിരികെ പിടിക്കണമെന്നും മത പരിവർത്തനം തടയണമെന്നും ഘർവാപസി വേഗത്തിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
















Comments