വാഷിംഗ്ടൺ : റഷ്യയുടെ ഇന്ധനം വാങ്ങരുതെന്ന് ഇതുവരെ ഒരു രാജ്യവും ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. റഷ്യയ്‌ക്കെ തിരെ നീങ്ങാൻ അമേരിക്കയുടെ സമ്മർദ്ദം ശക്തമാണോ എന്ന ചോദ്യത്തിന് വാഷിംഗ്ടണിൽ നടന്ന പരിപാടിയിലാണ് കേന്ദ്രമന്ത്രി ഉത്തരം നൽകിയത്.
വാണിജ്യരംഗത്തെ എല്ലാ ധാർമ്മികതയും പുലർത്തിയാണ് ഇന്ത്യ ലോകരാജ്യങ്ങളുമായി ഇടപഴകുന്നത്. ഇന്ധനം ലാഭത്തിൽ എവിടെന്ന് ലഭിക്കുമോ അവിടന്ന് വാങ്ങുക എന്നത് ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. ഇത്തരം വിഷയത്തിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടലും ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പുരി പറഞ്ഞു. ഒരു രാജ്യത്തിന് ദ്രോഹമാകുന്ന ഒരു ഇടപാടും ഇന്ത്യ നടത്താറില്ല. അതേ സമയം എല്ലാ വാണിജ്യ ഇടപാടും സുതാര്യവും അതേ സമയം ഇന്ത്യയുടെ താൽപ്പര്യത്തെ ഹനിക്കാത്തതുമായിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഷാൻഹായിലും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വാഷിംഗ്ടണിലും ഇന്ത്യയുടെ ശക്തമായ വിദേശനയം വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിയുടെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് സർവ്വകാല റെക്കോഡ് ഇറക്കുമതിയാണ് ഇന്ത്യ നിലവിലെ റഷ്യ-യുക്രെയ്ൻ യുദ്ധകാലഘട്ടത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
















Comments