ബംഗളൂരു: ബംഗളൂരു- മൈസൂർ പാതയിൽ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി ഇന്ത്യൻ റെയിൽവേ. വോഡയാർ എന്നാണ് തീവണ്ടിയുടെ പുതിയ പേര്. ഇന്നലെയാണ് പേര് മാറ്റിക്കൊണ്ട് റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചത്.
ബിജെപി എംപി പ്രതാപസിംഹയുടെ അഭ്യർത്ഥന മാനിച്ചാണ് റെയിൽവേയുടെ നടപടി. തീവണ്ടിയുടെ പേര് മാറ്റണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് തീവണ്ടിയുടെ പേര് വോഡയാർ എന്ന് ആക്കിയത്.
വോഡയാർ രാജവംശം മൈസൂരുവിനും ഇന്ത്യൻ റെയിൽവേയ്‌ക്കും വലിയ സംഭാവനകളാണ് നൽകിയതെന്ന് ജൂലൈയിൽ പ്രതാപ സിംഹ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ പേരാണ് തീവണ്ടിയ്‌ക്ക് നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു റെയിൽവേയുടെ തീരുമാനം.
അതേസമയം പേര് മാറ്റിയതിന് പിന്നാലെ ഇന്ത്യൻ റെയിൽവേയ്‌ക്ക് നന്ദി അറിയിച്ച് പ്രതാപ്‌സിംഹ രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം നന്ദി പറഞ്ഞത്.
Comments