ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. നോയിഡ സ്വദേശി അഭിഷേക് റത്തോറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം കൂട്ടുകാരുമൊത്ത് തിരികെ വീട്ടിലേക്ക് വരുകയായിരുന്നു അഭിഷേക്. വീട്ടിലേക്കുള്ള യാത്രയിൽ നൂപുർ ശർമ്മയെ അനുകൂലിച്ച് കൂട്ടുകാരോട് അഭിഷേക് സംസാരിച്ചിരുന്നു. ഇതാണ് മതതീവ്രവാദികളുടെ ആക്രമണത്തിന് കാരണമായത് എന്നാണ് വിവരം.
12 അംഗ സംഘമായിരുന്നു ആക്രമിച്ചത്. അടിയേറ്റ് അവശനിലയിലായ അഭിഷേകിന് നേരെ മതതീവ്രവാദികൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്ജദ്, റാഷിദ് എന്നാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരുടെ പേരുകൾ.
















Comments