ന്യൂഡൽഹി : വായു മലിനീകരണം മനുഷ്യരിൽ വരുത്തുന്ന ഗുരുതര ആഘാതങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്ത്. ഗർഭസ്ഥ ശിശുക്കളുടെ ശ്വാസകോശത്തെയും മസ്തിഷ്‌കത്തെയും മലിനീകരണം ഗുരതരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ബ്ലാക്ക് കാർബൺ എന്നറിയപ്പെടുന്ന നാനോ കണങ്ങളുടെ രൂപത്തിലാണ് വിഷ മലിനീകരണമുള്ളത്. ഈ കണങ്ങൾ ഭ്രൂണത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ഗവേഷണം തെളിയിക്കുന്നത്. ഗർഭാകാലത്ത് അമ്മ മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നതിനാലാണ് ശിശുക്കളിൽ ഈ അവസ്ഥയുണ്ടാകുന്നത് എന്നും ഗവേഷകർ കണ്ടെത്തി.
ഗർഭിണികളായ സ്ത്രീകളുടെ പ്ലാസന്റയിലേക്ക് ഇവ പ്രവേശിക്കുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇത് കുഞ്ഞിന്റെ ശ്വാസകോശത്തെ വരെ ബാധിക്കുമെന്ന് ആദ്യമായാണ് കണ്ടെത്തുന്നത്. മെഡിക്കൽ ജേർണലായ ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അർബീഡൻ, യുകെ, ഹാസെൽട്ട്, ബെൽജിയം എന്നീ സർവ്വകലാശാലകളിലെ ഗവേഷകരാണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ. ഗർഭാവസ്ഥയുടെ ആദ്യ മാസങ്ങളിൽ ഈ കണങ്ങൾ ഭ്രൂണത്തിലേക്ക് പ്രവേശിക്കുമെന്നാണ് കണ്ടെത്തൽ.
















Comments