ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥർക്കായി ആയുധ സംവിധാന ശൃംഖലയ്ക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. വ്യോമസേനയുടെ നവതി ആഘോഷത്തിൽ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചതുർവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ പ്രവർത്തന ശൃംഖല ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആയുധ സംവിധാന ശൃംഖല ആരംഭിക്കുന്നതോടെ ഏകദേശം 3,400 കോടി രൂപയിലധികം ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിവീർ പദ്ധതി വഴി യുവാക്കളെ വ്യോമസേനയുടെ ഭാഗമാക്കുമെന്നും വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിവീറുകളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ചതുർവേദി വ്യക്തമാക്കി.
വ്യോമസേന ഉദ്യോഗസ്ഥർക്കായി പുതിയ വേർസറ്റൈൽ കോംബാറ്റ് യൂണിഫോം പുറത്തിറക്കുകയും ചെയ്തു. ഏതു ദുരിതത്തിലും സ്വയരക്ഷ നൽകുന്ന തരത്തിലുള്ള യൂണിഫോമാണ് പുറത്തിറക്കിയിരിക്കുന്നത്. ശത്രുവിൽ നിന്ന് രക്ഷ നേടാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന.
നവതി ആഘോഷിക്കുന്ന വ്യോമസേനയ്‌ക്ക് നിരവധി പേരാണ് ആശംസകളുമായെത്തിയത്. മികവ് കൊണ്ടും ശൗര്യംസ കൊണ്ടും വ്യോനസേന പേരുകേട്ടതാണ്. നീല അണിഞ്ഞ സ്ത്രീ പുരുഷൻമാർ ഇന്ത്യയുടെ അഭിമാനമാണെന്നും കേന്ദ്ര് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശംസിച്ചു.
Comments