മേം ഹും മൂസയുടെ വിജയാഘോഷം ദുബൈയിൽ വിപുലമാക്കി സുരേഷ് ഗോപിയും സംഘവും . സെപ്റ്റംബർ 30ന് ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രത്തെ അതി മനോഹരമായി തന്നെ സുരേഷ് ഗോപി സ്‌ക്രീനിൽ എത്തിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷ ചിത്രങ്ങളാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സൈജു കുറുപ്പും മിഥുനും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

തികഞ്ഞ രാജ്യസ്‌നേഹിയായ സൈനികൻ പൊന്നാനിക്കാരൻ മുഹമ്മദ് മൂസയായി സുരേഷ് ഗോപി നിറഞ്ഞാടുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിബു ജേക്കബാണ് മേ ഹൂം മൂസ ഒരുക്കിയിരിക്കുന്നത്. പൂനം ബാജ്വയാണ് ചിത്രത്തിലെ നായിക

സുരേഷ് ഗോപിയ്‌ക്കൊപ്പം ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പും തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.














Comments