തിരുവനന്തപുരം: വിവാദ നോവലായ മീശയ്‌ക്ക് വയലാർ അവാർഡ് നൽകിയതിൽ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ‘സാഹിത്യ ചുരുളിക്ക് വയലാർ അവാർഡ്’ എന്നാണ് സന്ദീപ് വാര്യർ പുരസ്‌കാര പ്രഖ്യാപനത്തെ പരിഹസിച്ചത്. ഹരീഷ് എഴുതുന്നത് കെമിക്കൽ ആയിട്ടാണെങ്കിലും ജോയന്റ് ആയിട്ടാണെങ്കിലും അവാർഡ് നിർണയ സമിതി പുകച്ചത് എന്താണെന്ന് അറിയില്ല. സാറ ടീച്ചർക്ക് അഭിനന്ദനങ്ങൾ എന്നാണ് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. വിമർശനത്തിനൊപ്പം മീശ നോവലിലെ അശ്ലീല ചുവയുള്ള ചില വരികളും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചറും പ്രതികരിച്ചിരുന്നു. വയലാർ അവാർഡ് നിർണയ കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല മറിച്ച് വയലാറിനെത്തന്നെയാണെന്നും മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണെന്നുമാണ് കെ.പി.ശശികല വിമർശിച്ചത്. ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണ മുറിയിൽ കൊണ്ട് വയ്‌ക്കുന്നത് പാൽപ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണെന്നും കെ.പി.ശശികല ടീച്ചർ വിമർശിച്ചു.
ഏറെ വിവാദമായ നോവലാണ് എസ് ഹരീഷിന്റെ മീശ. സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ്, ആർത്തവ ദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണ്, പൂജാരിമാർ ഇതിൽ ആഗ്രഗണ്യരാണ് എന്നിങ്ങനെയുള്ള സംഭാഷണങ്ങളാണ് നോവലിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് നോവലിന് അവാർഡ് നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Comments