വാഷിംഗ്ടൺ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഇൻഫോസിസിനെതിരെ ഗുരുതര ആരോപണവുമായി കമ്പനിയുടെ മുൻ ടാലന്റ് അക്വിസിഷൻ വൈസ് പ്രസിഡന്റ് രംഗത്ത്. യുഎസിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ, ഇന്ത്യൻ വംശജരെയും കുട്ടികളുള്ള സ്ത്രീകളെയും 50 വയസിന് മുകളിലുള്ളവരെയും ജോലിയ്‌ക്ക് എടുക്കരുതെന്ന് എച്ച് ആർ നിർദ്ദേശം നൽകിയതായാണ് ജിൽ പ്രജീൽ വെളിപ്പെടുത്തിയത്.
കമ്പനിയിൽ ചേർന്നപ്പോൾ, റിക്രൂട്ട്‌മെന്റ് നടപടികളിൽ ‘പ്രായം, ലിംഗഭേദം, തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള നിയമവിരുദ്ധമായ വിവേചനപരമായ വിദ്വേഷത്തിന്റെ വ്യാപകമായ സംസ്‌കാരം കണ്ടെത്തിയെന്ന് പ്രജീൻ ആരോപിക്കുന്നു. യുഎസ് കോടതിയിലാണ് അദ്ദേഹത്തിന്റെ നിർണ്ണായക വെളിപ്പെടുത്തൽ.
ഇത് രണ്ടാം തവണയാണ് റിക്രൂട്ട്‌മെന്റിൽ വിവേചനം കാണിക്കുന്നുവെന്ന ആരോപണം കമ്പനി നേരിടുന്നത്. പരാതി തള്ളാനുള്ള കമ്പനിയുടെ അപേക്ഷ കോടതി നിരാകരിച്ചു. പരാതിയിൽ 21 ദിവസത്തിനകം മറുപടി നൽകാൻ കോടതി കമ്പനിയെ അറിയിച്ചു.
ഇൻഫോസിസ്, മുൻ സീനിയർ വിപിയും കൺസൾട്ടിംഗ് മേധാവിയുമായ മാർക്ക് ലിവിംഗ്സ്റ്റൺ, മുൻ പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്‌സ് എന്നിവർക്കെതിരെ 2021 സെപ്തംബറിലാണ് ജിൽ പ്രജീൻ ആണ് കേസ് ഫയൽ ചെയ്തത് .ചില ഉദ്യോഗാർത്ഥികളോട് വിവേചനം കാണിക്കുന്ന റിക്രൂട്ട്മെന്റ് പ്രക്രിയയെ എതിർത്തതിന് കമ്പനി തന്നെ പുറത്താക്കിയതായി പ്രജീൻ പരാതിയിൽ അവകാശപ്പെട്ടു.
Comments