ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും എറ്റുമുട്ടൽ. അനന്തനാഗിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. സൈന്യം ഒരു ഭീകരനെ കൂടി വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തെംഗ്‌പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റൊരു ഭീകരനെ കൂടി സൈന്യം വധിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. കൊല്ലപ്പെ
്
തീവ്രവാദികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ സൈന്യവും ജമ്മുകശ്മീർ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ നാല് ഭീകരരെ വധിച്ചിരുന്നു.ജെയ്ഷ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഡ്രാച്ച് മേഖലയിൽ നിന്ന് മൂന്ന് ഭീകരരും മൂലു മേഖലയിൽ നിന്ന് ഒരു ഭീകരനെയുമാണ് വധിച്ചത്. പ്രദേശത്ത് നിന്ന് റൈഫിളുകളും മറ്റ് സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നുയ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.
















Comments