ന്യൂഡൽഹി: ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഭൂപടത്തിൽ പിഴവെന്ന് പ്രചാരണം. ജമ്മുകശ്മീരിനെ ആസാദ് കശ്മീരെന്ന് രേഖപ്പെടുത്തിയ ഭൂപടം വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന ഭൂപടത്തിൽ ആസാദ് കാശ്മീർ’ എന്നതിന് പുറമെ അക്സായി ചിൻ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് നൽകിയ നോട്ടിലും പരീഷ പേപ്പറിലുമാണ് തെറ്റായ ഭൂപടം ഉള്ളതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുന്നത്.ആപ്പ് ക്ഷമ ചോദിക്കണമെന്ന് ആവശ്യം ഉയർത്തിയാണ് തെറ്റായ ഭൂപടം വൈറലാവുന്നത്.
ഇന്ത്യൻ ഭൂപടത്തിൽ പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കമ്പനി പ്രതികരിച്ചു. ബൈജൂസ് നൽകുന്ന എല്ലാ ഉള്ളടക്കത്തിലും വാട്ടർമാർക്ക് ഉണ്ട്. സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന ചിത്രത്തിൽ കമ്പനിയുടെ ലോഗോ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബൈജുസിന്റെ പേരിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബൈജൂസ് ആപ്പ് വ്യക്തമാക്കി.
കൃത്യമായ പരിശോധനയ്‌ക്കും വിവിധ ബോർഡുകളുടെ അനുമതിക്കും ശേഷമാണ് പഠന സാമഗ്രഹികൾ വിതരണം ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളുമായി ബന്ധപ്പെടുമെന്നും ബൈജൂസ് അറിയിച്ചു.
















Comments