സ്‌റ്റോക്ക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണയും നേട്ടം പങ്കിടുന്നത്. ബെൻ എസ് ബെർണാൻകെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്വിഗ് എന്നിവർക്കാണ് പുരസ്‌കാരം. സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് മൂവർക്കും പുരസ്‌കാരം.
ഷിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസറാണ് ഫിലിപ്പ് എച്ച്. ഡൈബ്വിഗ്. മുൻ ഫെഡറൽ ചെയർ അംഗമാണ് ബെൻ. എസ് ബെർണാൻകെ.
സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം സാങ്കേതികമായി നോബൽ സമ്മാനമല്ല. 1895-ൽ ആൽഫ്രഡ് നോബൽ തന്റെ വിൽപ്പത്രത്തിൽ നിശ്ചയിച്ചിട്ടുള്ള ഒറിജിനൽ വിഭാഗങ്ങളിൽ പെട്ടതല്ല സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം. ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം 1969 മുതലാണ് ഇത് നൽകി തുടങ്ങിയത്.
BREAKING NEWS:
The Royal Swedish Academy of Sciences has decided to award the 2022 Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel to Ben S. Bernanke, Douglas W. Diamond and Philip H. Dybvig “for research on banks and financial crises.”#NobelPrize pic.twitter.com/cW0sLFh2sj— The Nobel Prize (@NobelPrize) October 10, 2022
കഴിഞ്ഞ വർഷവും മൂന്ന് പേരാണ് സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്. ഡേവിഡ് കാഡ്, ജോഷ്വാ ഡി ആംഗ്രിസ്റ്റ് , ഗ്യുഡോ ഡബ്ല്യു ഇംബൻസ് എന്നിവർക്കായിരുന്നു പുരസ്‌കാരം. മൂവരുടെയും പഠനങ്ങൾ തൊഴിൽ വിപണിയെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്നങ്ങളും കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്തായി സ്വീഡിഷ് അക്കാദമി വിലയിരുത്തി. കുടിയേറ്റ ശമ്പളത്തെയും തൊഴിൽ മേഖലയെയും എങ്ങനെ ബാധിക്കും, ദീർഘ കാല വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും തുടങ്ങിയ ചോദ്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും പുരസ്‌കാര ജേതാക്കൾക്ക് കഴിഞ്ഞുവെന്ന് വിലയിരുത്തിയാണ് തീരുമാനം.
















Comments